ഡല്‍ഹി: ആഡംബര ഭവന നിര്‍മ്മാണ തട്ടിപ്പുകേസില്‍ പ്രമുഖ ടെന്നീസ് താരം മരിയ ഷറപ്പോവയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഷറപ്പോവയ്ക്കും നിര്‍മാണ കമ്പനിയായ ഹോംസ്റ്റഡ് ഇന്‍ഫ്രാസ്ട്രക്ച്ചറിനുമെതിരെയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതി മജിസ്‌ട്രേറ്റ് രാജേഷ് മാലിക്കാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിരിക്കുന്നത്.
നിര്‍മാതാക്കളുടെ വഞ്ചനയ്ക്കിരയായെന്ന് കാണിച്ച് ഗുഡ്ഗാവ് സ്വദേശിയായ ഭാവന അഗര്‍വാള്‍ നല്‍കിയ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
2016 ല്‍ പൂര്‍ത്തിയാകുമെന്ന് പറഞ്ഞ ഭവനപദ്ധതി ഇതുവരെയും നടന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാവന കോടതിയെ സമീപിച്ചത്.
എന്നാല്‍ ഗുരുഗ്രാമിലെ ആഡംബര ഭവന പദ്ധതിയെ ഷറപ്പോവ പിന്തുണച്ചതായും പദ്ധതിക്ക് ഷറപ്പോവയുടെ പേരിട്ടത് തെറ്റിധാരണ സൃഷ്ടിച്ചെന്നും കോടതി പറഞ്ഞു.
ഒരു ഫ്‌ളാറ്റിന് 50 ലക്ഷത്തോളം രൂപയാണ് നിര്‍മാതാക്കള്‍ ഈടാക്കിയത്.
ആരോപിതരായ കമ്പനിയുടെ ലൈസന്‍സും മറ്റു രേഖകളും പരിശോധിച്ച് വരികയാണ്.
കൃതൃമം നടന്നതായി തെളിഞ്ഞാല്‍ പ്രതികള്‍ക്കെതിരെ കേസെടുക്കുമെന്നും കോടതി വ്യക്തമാക്കി.