രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവം ; ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

തൃശൂര്‍: രോഗിയെ സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ഷെരീഫിനെതിരെയാണ് കേസെടുത്തത്. വാഹനത്തില്‍ മലമൂത്ര വിസര്‍ജനം നടത്തിയതിനായിരുന്നു ക്രൂരത. സ്‌ട്രെച്ചറില്‍ തലകീഴായി കിടത്തിയ രോഗി ശനിയാഴ്ചയാണ് മരിച്ചത്.

Top