ന്യൂഡല്‍ഹി: മാതൃകാ തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് മതത്തിന്റെ പേരില്‍ വോട്ട് തേടിയെന്ന് ആരോപിച്ച് കേന്ദ്രസഹമന്ത്രി ധാന്‍സിംഗ് റാവത്തിനെതിരെ പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 26ന് രാജസ്ഥാനില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് മന്ത്രി വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ഇതിനെതിരെ പ്രതിപക്ഷ കക്ഷികള്‍ പൊലീസിനെ സമീപിക്കുകയായിരുന്നു.
എല്ലാ ഹിന്ദുക്കളും ബി.ജെ.പിക്ക് വേണ്ടി വോട്ട് ചെയ്യണമെന്ന് മന്ത്രി ചടങ്ങില്‍ ആവശ്യപ്പെട്ടിരുന്നു. മുസ്ലിങ്ങള്‍ക്ക് കോണ്‍ഗ്രസിന് വോട്ട് ചെയ്യാമെങ്കില്‍ എന്തുകൊണ്ട് ഹിന്ദുക്കള്‍ക്കെല്ലാം ബി.ജെ.പിക്ക് വോട്ട് ചെയ്തു കൂടാ. ബി.ജെ.പിയെ ഉയര്‍ന്ന ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാന്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തി ബി.ജെ.പി നേതൃത്വം തങ്ങള്‍ ഒരിക്കലും മതത്തിന്റെ പേരില്‍ വോട്ട് തേടിയിട്ടില്ലെന്ന് അറിയിച്ചു.