സി.ബി.ഐ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കെതിരേ അഴിമതി കേസ്

ന്യൂഡല്‍ഹി: അഴിമതി കേസില്‍ കുടുങ്ങി സി.ബി.ഐ ഡയറക്ടര്‍ രാകേഷ് അസ്താന. അസ്താന അന്വേഷിക്കുന്ന കള്ളപ്പണ കേസില്‍ കുറ്റാരോപിതനായ വ്യവസായി മോയിന്‍ ഖുറേഷിയില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ചാണ് അസ്താനയ്‌ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

എന്നാല്‍, ഇത് സിബിഐ ഡയറക്ടര്‍ അലോക് വര്‍മയുടെ പ്രതികാര നടപടിയെന്നു വിമര്‍ശിച്ച് രംഗത്തെത്തിയ രാകേഷ് അസ്താന, അലോക് വര്‍മയ്‌ക്കെതിരേ അഴിമതി ആരോപണം ഉന്നയിച്ചു. ഹൈദരാബാദ് സ്വദേശിയായ സതീഷ് സനയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയത്. 2017 ഡിസംബര്‍ മുതല്‍ പത്ത് മാസത്തിനിടെ പല തവണകളായി കൈക്കൂലി നല്‍കിയെന്നും പരാതിയില്‍ പറയുന്നു.

സിബിഐ ഡയറക്ടര്‍ രാകേഷ് അസ്താനയ്‌ക്കൊപ്പം അന്താരാഷ്ട്ര രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ സ്‌പെഷ്യല്‍ ഡയറക്ടര്‍ സമന്ത് കുമാര്‍ ഗോയലിന്റെ പേരും എഫ്ഐആറിലുണ്ട്. എന്നാല്‍, തനിക്കെതിരേ സിബിഐയിലെയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെയും ചില ഉന്നതര്‍ നടത്തിയ ഗൂഡാലോചനയാണ് ഇതിന് പിന്നിലെന്നു രാകേഷ് അസ്താന പറയുന്നു.

Top