Fir register Six legislators of the Opposition

തിരുവനന്തപുരം: സംസ്ഥാന ബഡ്ജറ്റ് ദിവസം നിയമസഭയിലുണ്ടായ കൈയാങ്കളിയുമായി ബന്ധപ്പെട്ട സംഭവത്തില്‍ പ്രതിപക്ഷത്തെ ആറ് എം.എല്‍.എമാരെ പ്രതികളാക്കി ക്രൈംബ്രാഞ്ച് മജിസ്‌ട്രേട്ട് കോടതിയില്‍ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

വി.ശിവന്‍കുട്ടി, കെ.ടി ജലീല്‍, ഇ.കെ സദാശിവന്‍, ഇ.പി ജയരാജന്‍,കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്,എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്പീക്കറുടെ ഡയസ് തകര്‍ത്തതടക്കമുള്ള സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്.

രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്.

Top