fire accident in punnea bakery blaze; 6 employees dead

fire_general

പൂനെ: കൊന്‍ഡാവ സബര്‍ബിലെ ബെയ്ക്കസ് ആന്‍ഡ് കേക്ക്‌സ് ബേക്കറിയിലുണ്ടായ തീപ്പിടുത്തതില്‍ ആറ് തൊഴിലാളികള്‍ മരിച്ചു.

പുലര്‍ച്ചെ അഞ്ചു മണിയോടെയാണ് തീപ്പിടുത്തം മറ്റുള്ളവരുടെ ശ്രദ്ധയില്‍പ്പെട്ടത്. ബേക്കറിക്കുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്നു തൊഴിലാളികള്‍. പുറമെ നിന്ന് പൂട്ടിയതിനാല്‍ അവര്‍ക്ക് രക്ഷപ്പെടാനായില്ല.

മരിച്ച ആറു തൊഴിലാളികളും വടക്കെ ഇന്ത്യക്കാരാണ്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് കരുതുന്നത്.

Top