കൊല്ലം: വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട യാഥാര്‍ത്ഥ്യം പുറത്ത് കൊണ്ടുവരാന്‍ എഡിജിപി, കമ്മീഷണര്‍,മുന്‍ എം പി പീതാംബരക്കുറുപ്പ് എന്നിവരുടെ മൊബൈല്‍ വിശദാംശങ്ങള്‍ പരിശോധിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
ഇപ്പോള്‍ നടക്കുന്ന ജുഡീഷ്യല്‍-ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ക്ക് സത്യാവസ്ഥ പുറത്തുകൊണ്ടു വരാന്‍ സാധിക്കുമോ എന്ന് സംശയമുള്ളതിനാല്‍ കേന്ദ്ര ഏജന്‍സികള്‍ ഈ രേഖകള്‍ പരിശോധിക്കണമെന്നാണ് ഉയര്‍ന്നു വരുന്ന ആവശ്യം.
വെടിക്കെട്ടിനെ ആദ്യം എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കിയ കമ്മീഷണര്‍ പീന്നീട് ജില്ലാ ഭരണകൂടത്തിന് നല്‍കിയ കത്തില്‍ നിയന്ത്രണവിധേയമായി അനുവദിക്കണമെന്ന് ചൂണ്ടിക്കാട്ടിയത് ആരുടെ പ്രേരണയിലാണെന്ന് തെളിയിക്കാന്‍ അടുത്ത ദിവസങ്ങളിലെ കമ്മീഷണറുടെ ലാന്‍ഡ് ഫോണ്‍-മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നാണ് പോലീസുകാരുടെ ഇടയിലെയും സംസാരം.
തന്നില്‍ ആരാണ് സമ്മര്‍ദ്ദം ചെലുത്തിയതെന്ന കാര്യം ഇതുവരെ വ്യക്തമാക്കാന്‍ കമ്മീഷണര്‍ തയ്യാറായിട്ടില്ല. ചില കീഴുദ്യോഗസ്ഥന്മാര്‍ക്കും വെടിക്കെട്ട് തടയരുതെന്നാവശ്യപ്പെട്ട ചില വിളികള്‍ പോയതായും പറയപ്പെടുന്നുണ്ട്.
എഡിജിപി, മുന്‍ എം പി പീതാംബരക്കുറുപ്പ് തുടങ്ങി ആര് ഇടപെടല്‍ നടത്തിയാലും, ആര് സമ്മര്‍ദ്ദം ചെലുത്തിയാലും ആ കാര്യം വിശദ പരിശോധനയിലൂടെ വ്യക്തമാകുമെന്നതിനാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമാണ് അപകടത്തില്‍പെട്ടവരുടെ ബന്ധുക്കളും ആഗ്രഹിക്കുന്നത്.