മക്ക: മക്കയില്‍ തീര്‍ത്ഥാടകര്‍ താമസിച്ചിരുന്ന ഹോട്ടലില്‍ തീപിടുത്തം.
അഗ്‌നിബാധയെ തുടര്‍ന്ന് അവിടുത്തെ താമസക്കാരായ 520 ഉംറ തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തിയതായി സിവില്‍ ഡിഫന്‍സ് ഔദ്യോഗിക വക്താവ് നായിഫ് അല്‍ശരീഫ് അറിയിച്ചു.
മക്കയിലെ ഹിജ്‌റ സ്ട്രീറ്റിലുള്ള ഒരു പത്തു നില ഹോട്ടല്‍ കെട്ടിടത്തിലാണ് അഗ്‌നിബാധയുണ്ടായത്.
തിങ്കളാഴ്ച പുലര്‍ച്ചയ്ക്കു മുമ്പ് കെട്ടിടത്തിന്റെ മൂന്നാം നിലയിലുള്ള എയര്‍ കണ്ടീഷന്‍ കണ്‍ട്രോള്‍ റൂമിലാണ് തീ കണ്ടത്.
താമസക്കാരില്‍ ഒരാള്‍ക്ക് നേരിയ തോതിലുള്ള ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതൊഴിച്ചാല്‍ ബാക്കി എല്ലാവരെയും സുരക്ഷിതരായാണ് ഒഴിപ്പിച്ചതെന്നും സിവില്‍ ഡിഫന്‍സ് വ്യക്തമാക്കി.
സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.