മൂന്നാര്‍ : ഇടുക്കി ആനമുടിചോല ദേശീയോദ്യാനത്തില്‍ കാട്ടുതീ പടരുന്നു. ദേശീയോദ്യാനത്തിന്റെ ഭാഗമാട മന്നവന്‍ചോലയ്ക്ക് സമീപമാണ് നിലവില്‍ തീപടരുന്നത്. മൂന്ന് ദിവസത്തിനിടെ 50 ഹെക്ടറോളം ഭൂമിയിലെ ജൈവവൈവിധ്യങ്ങള്‍ കത്തിനശിച്ചു.
അഗ്‌നിശമന സേനയ്ക്ക് എത്തിപ്പെടാന്‍ സാധിക്കാത്തതിനാല്‍ തീ പടരുന്നത് നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടില്ല. ഫയര്‍ബ്രേക്കുള്‍പ്പെടെ ഒരുക്കി ദേശീയോദ്യാനത്തിലേക്ക് തീ പടരുന്നത് ഒഴിവാക്കാനാണ് വനംവകുപ്പ് അധികൃതര്‍ ശ്രമിക്കുന്നത്.