റായ്ബറേലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത യോഗസ്ഥല വേദിയില്‍ തീപടര്‍ന്നത് പരിഭ്രാന്തിപരത്തി. സോണിയാ ഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയിലാണ് സംഭവം. ഉടന്‍തന്നെ തീ അണയ്ക്കാനായി. ഷോര്‍ട്ട്‌സര്‍ക്യൂട്ടു കാരണമാണ് തീപിടിത്തത്തിനു കാരണമെന്നാണ് നിഗമനം.
സംഭവം നടക്കുമ്പോള്‍ അമിത് ഷായും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും വേദിയിലുണ്ടായിരുന്നു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ മഹേന്ദ്രനാഥ് പാണ്ഡെ പ്രവര്‍ത്തകരെ സംബോധന ചെയ്തു പ്രസംഗിക്കുന്നതിനിടെയാണ് തീയും പുകയും ശ്രദ്ധയില്‍പെട്ടത്. ഇതോടെ യോഗ നടപടികള്‍ അല്‍പസമയം നിര്‍ത്തിവച്ചു.