കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് സ്റ്റേഡിയത്തില്‍ തീപിടിത്തം

ബംഗാള്‍: കൊല്‍ക്കത്തയിലെ ഐകോണിക് ക്രിക്കറ്റ് സ്റ്റേഡിയമായ ഈഡന്‍ ഗാര്‍ഡന്‍സില്‍ വന്‍ തീപിടിത്തം. സ്റ്റേഡിയത്തിലെ ഡ്രസിങ് റൂമുകളിലൊന്നില്‍ തീപിടിത്തമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2023ലെ ഏകദിന ലോകകപ്പിന് മുന്നോടിയായി സ്റ്റേഡിയത്തില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടെയാണ് സംഭവം.

രാത്രി 11.50 ഓടെയാണ് തീപിടിത്തമുണ്ടായതെന്ന് പ്രാദേശിക മാധ്യമമായ ‘സംഗബാദ് പ്രതിദിന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘എവേ ടീം’ ഡ്രസിങ് റൂമില്‍ നിന്ന് പുക ഉയരുന്നത് ഗ്രൗണ്ട് സ്റ്റാഫ് അംഗങ്ങളാണ് ആദ്യം കണ്ടത്. ഈ ഡ്രസിങ് റൂമിന് പുറത്ത് നവീകരണ ജോലികള്‍ നടന്നിരുന്നു. ഡ്രസിങ് റൂമിന്റെ ഫോള്‍സ് സീലിങ്ങില്‍ നിന്ന് പുക ഉയരുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ട് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അണച്ചു.കഴിഞ്ഞയാഴ്ച ഐസിസി, ബിസിസിഐ പ്രതിനിധികള്‍ വേദി പരിശോധിച്ചിരുന്നു. ഈ തീപിടുത്തം ലോകകപ്പിനുള്ള ഒരുക്കങ്ങളെ ബാധിക്കാന്‍ സാധ്യതയില്ല.

Top