പാലക്കാട്: പാലക്കാട് നഗരസഭയുടെ മാലിന്യ സംസ്‌കരണ പ്ലാന്റിലുണ്ടായ തീപിടുത്തത്തില്‍ അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭ. ഒരാഴ്ചയായി മഴയുണ്ടായിരുന്നു. ആരെങ്കിലും തീവച്ചതാണോ എന്ന് സംശയിക്കുന്നതായും നഗരസഭാ അധികൃതര്‍ പറഞ്ഞു. തീ ഫയര്‍ഫോഴ്‌സ് എത്തി അണക്കുകയായിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങളടക്കം കത്തിയതിനാല്‍ വലിയതോതില്‍ പുക ഉയര്‍ന്നു. ഈ മാലിന്യം ജെ.സി.ബി. ഉപയോഗിച്ച് നീക്കംചെയ്ത് പുക ശമിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.
മാലിന്യസംസ്‌കരണ ശാലയുടെ പിന്‍ഭാഗത്താണ് തീപ്പിടിത്തം ഉണ്ടായിരിക്കുന്നത്. അട്ടിമറി സംശയിക്കുന്നതായി പാലക്കാട് നഗരസഭാ അധികൃതര്‍ പറഞ്ഞു. സാമൂഹികവിരുദ്ധര്‍ തീയിട്ടതാകാമെന്നാണ് സംശയിക്കുന്നത്. പോലീസില്‍ പരാതി നല്‍കുമെന്നും അധികൃതര്‍ വ്യക്തമാക്കി.