തിരുവനന്തപുരം: മണ്‍വിള പ്ലാസ്റ്റിക് ഫാക്ടറിയിലെ തീപിടുത്തം മനപ്പൂര്‍വ്വം സൃഷ്ടിച്ചതെന്ന് സ്ഥിരീകരിച്ചു. സ്റ്റോറില്‍ ഹെല്‍പ്പറായിരുന്നു ബിമലാണ് ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തിയത്.
കഴക്കൂട്ടം സ്വദേശി ബിനു കൂട്ടുപ്രതിയാണ്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികളില്‍ ഒരാള്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടെന്നാണ് റിപ്പോര്‍ട്ട്.
ശമ്പളം വെട്ടിക്കുറച്ചതിലുള്ള അമര്‍ഷമാണ് അട്ടിമറിയ്ക്ക് പിന്നില്‍. സംഭവത്തില്‍ മറ്റ് ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കും.