ഷാര്‍ജ: ഷാര്‍ജയിലെ സര്‍ക്കാര്‍ സ്കൂളില്‍ കഴിഞ്ഞയാഴ്ചയില്‍ ഒരേസമയം ഉണ്ടായ രണ്ട് തീപിടിത്തങ്ങളില്‍ ഒന്നിന് കാരണമായിരിക്കുന്നത് വിദ്യാര്‍ത്ഥികളാണെന്ന് സംശയമുള്ളതായി അധികൃതര്‍. തീപിടിത്തത്തെ തുടര്‍ന്ന് നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ശ്വാസംതടസം നേരിട്ടിരുന്നു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. അദ്യത്തെ തീപിടിത്തം സ്വാഭാവികമായി നടന്നതാണെന്ന് കണക്ക് കൂട്ടാമെങ്കിലും രണ്ടാമത്തേത് കരുതി കൂട്ടിയുണ്ടാക്കിയതാകാനാണ് സാധ്യതയെന്ന് അധികതര്‍ വ്യക്തമാക്കി.
ആശുപത്രിയില്‍ കഴിയുന്നവരെ ഷാര്‍ജ വിദ്യഭ്യാസ വകുപ്പ് അധികൃതര്‍ സന്ദര്‍ശിച്ചിരുന്നു. ഇവരുടെ നില തൃപ്തികരമാണ്. തീപിടിത്തത്തിന് കാരണം വിദ്യാര്‍ത്ഥികളാണെന്ന് തെളിഞ്ഞാല്‍ സംഗതി ലഘുവായിരിക്കില്ലെന്ന് ഷാര്‍ജ വിദ്യഭ്യാസ കൗണ്‍സില്‍ ചെയര്മാന് വ്യക്തമാക്കി.