അങ്കമാലി: കപ്പേള പെരുന്നാളാഘോഷത്തിന്റെ കരിമരുന്ന് പ്രയോഗത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ച സംഭവത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കറുകുറ്റി പറോക്കാരന്‍ വീട്ടില്‍ ബിജുവിന്റെ മകന് ജോയലാണ് (13) മരിച്ചത്.
അങ്കമാലി കറുകുറ്റി മാമ്പ്ര സെന്റ് ജോസഫ്സ് പള്ളിയുടെ കീഴിലെ അസീസി നഗര്‍ കപ്പേള തിരുനാള്‍ ആഘോഷത്തിനിടെ പടക്കശേഖരത്തിന് തീപിടിച്ചുണ്ടായ സ്ഫോടനത്തില്‍ ചുമട്ടുതൊഴിലാളി മരിക്കുകയും, വിദ്യാര്‍ഥിയടക്കം നാലു പേര്‍ക്ക് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പടക്കം സൂക്ഷിച്ചിരുന്ന മുറിയിലും സമീപത്തും ഉണ്ടായിരുന്നവരാണ് അപകടത്തില്‍പ്പെട്ടത്.