ദീപാവലി; ഡല്‍ഹിയിലും പടക്ക വില്‍പ്പന നിരോധിച്ചു

ന്യൂഡല്‍ഹി: കോവിഡ് മഹാമാരി കണക്കിലെടുത്ത് ഡല്‍ഹിയില്‍ ദീപാവലിയോടനുബന്ധിച്ചുള്ള പടക്കവില്‍പന നിരോധിച്ചു. ദേശീയ ഹരിത ട്രൈബ്യൂണലിന്റേതാണ് നടപടി. ഈ മാസം 30 വരെയാണ് നിരോധനം. പടക്കങ്ങള്‍ വില്‍ക്കാനും വാങ്ങാനും ഉപയോഗിക്കാനും പാടില്ലെന്ന് ഹരിത ട്രൈബ്യൂണല്‍ അറിയിച്ചു.

നേരത്തേ, രാജസ്ഥാനും ഹരിയാനയും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളും പടക്കം ഉപയോഗിക്കുന്നത് നിരോധിച്ച് ഉത്തരവിറക്കിയിരുന്നു. കോവിഡ് മഹാമാരിയും വായുമലിനീകരണവും കണക്കിലെടുത്താണ് തീരുമാനം.

Top