കൊച്ചി: കൊച്ചി ബ്രഹ്മപുരത്തെ മാലിന്യപ്ലാന്റിലുണ്ടായ തീപിടിത്തത്തില്‍ ജില്ലാ ഭരണകൂടത്തോട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് കളക്ടര്‍ മാലിന്യ പ്ലാന്റില്‍ സന്ദര്‍ശനം നടത്തി.
കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ നാല് തവണയാണ് വിവിധയിടങ്ങളില്‍ തീപിടുത്തമുണ്ടാകുന്നത്. തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലായിരുന്നു തീപ്പിടുത്തമുണ്ടായത്.
പ്ലാസ്റ്റിക് ഉള്‍പ്പടെയുള്ള മാലിന്യശേഖരത്തില്‍ തീ കത്തിപ്പടര്‍ന്നതോടെ പ്രദേശത്ത് കറുത്ത പുകയും ദുര്‍ഗന്ധവും പടര്‍ന്നിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.