ബയ്‌റൂട്ട്: ലബനനിലെ ബെക്കാ താഴ്വരയില്‍ സിറിയന്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ചിരുന്ന ക്യാമ്പില്‍ ഞായറാഴ്ചയുണ്ടായ തീപിടിത്തത്തില്‍ രണ്ടു പേര്‍ മരിച്ചു.
ആറു പേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപമുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പേര്‍ മരണമടഞ്ഞിരിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
തലസ്ഥാനമായ ബെയ്‌റൂട്ടില്‍ നിന്ന് ഒരു മണിക്കൂര്‍ ഡ്രൈവ് ചെയ്താല്‍ എത്താവുന്ന ക്വാബ് ഏലിയാസ് പട്ടണത്തിനടുത്താണ് അഭയാര്‍ഥി ക്യാമ്പ്. ഇവിടെയുണ്ടായിരുന്ന നൂറിലധികം ടെന്റുകള്‍ കത്തിനശിച്ചു.
ആഭ്യന്തര യുദ്ധത്തെത്തുടര്‍ന്നു സിറിയയില്‍ നിന്നു പലായനം ചെയ്ത പത്തുലക്ഷത്തോളം പേര്‍ ലബനനില്‍ അഭയാര്‍ഥികളായുണ്ടെന്നാണു കണക്ക്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ക്യാമ്പുകളിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.