കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ ബരാക്പുരിലെ ഫാക്ടറിയില്‍ വന്‍ തീപിടിത്തമുണ്ടായി. തീപിടുത്തത്തില്‍ യന്ത്രങ്ങളും മേല്‍ക്കൂരയും പൂര്‍ണമായും കത്തിനശിച്ചു. തീ സമീപത്തെ രണ്ടു ഫാക്ടറികളിലേക്ക് പടരുകയും ചെയ്തു.
തുടര്‍ന്ന് അഗ്നിശമനസേനയുടെ 20 യൂണിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മണിക്കൂറുകള്‍ പിന്നിട്ടിട്ടും തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചില്ല.
ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തുന്നത്. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.