തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം വസ്ത്ര വില്‍പനശാലയുടെ ഗോഡൗണില്‍ വന്‍ തീപിടിത്തം. അഞ്ച് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തിയാണ് തീയണയ്ക്കാന്‍ ശ്രമിക്കുന്നത്.
ഗോഡൗണിനുള്ളില്‍ ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. വലിയ തീപിടിത്തമാണ് ഉണ്ടായിരിക്കുന്നത്. പദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട സുരക്ഷാ മേഖലയിലാണ് തീപിടുത്തമുണ്ടായത്.
വലിയ തീപിടുത്തമായതിനാല്‍ കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
പദ്മനാഭസ്വാമി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള രാജധാനി ബില്‍ഡിങ്ങിന്റെ കെട്ടിടത്തിലുള്ള ഗോഡൗണിലാണ് തീപിടുത്തമുണ്ടായത്. ആളപായം ഉള്ളതായി റിപ്പോര്‍ട്ടുകളില്ല.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നാമത്തെ നിലയിലാണ് ആദ്യം ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായത്. ആകെ മൂന്ന് നിലകളിലാണ് തീപിടുത്തമുണ്ടായത്.
ഒന്നാം നിലയില്‍ ഉണ്ടായ തീപിടുത്തം മറ്റ് നിലകളിലേക്ക് വ്യാപിക്കുകയായിരുന്നു. മൂന്നാം നിലയിലെ തീ ഭാഗികമായി അണയ്ക്കാന്‍ ഫയര്‍ഫോഴ്‌സിന് കഴിഞ്ഞു.
എന്നാല്‍ ഒന്നാം നിലയിലും രണ്ടാം നിലയിലും പടര്‍ന്ന തീ അണയ്ക്കാനായിട്ടില്ല. ഒന്നാം നിലയില്‍ ടെയ്‌ലറിംഗ് യൂണിറ്റ് ആയിരുന്നു. മറ്റ് രണ്ട് നിലകളില്‍ തുണി സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇതാണ് തീ അണയ്ക്കുന്നതിനുള്ള ഏറ്റവും വലിയ പ്രതിസന്ധി.
തൊട്ടടുത്ത് മറ്റ് കെട്ടിടങ്ങള്‍ ഇല്ലാത്തതിനാല്‍ തീ പടരുന്നതിന് സാധ്യതയില്ല.കനത്ത പുക വ്യാപിച്ചിരിക്കുന്നതിനാല്‍ ഗതാഗതം വഴിതിരിച്ചു വിട്ടിരിക്കുകയാണ്.
പുക തീയണയ്ക്കാനുള്ള ശ്രമത്തെ ബാധിക്കുന്നുണ്ടെന്നാണ് വിവരം.
ഓണക്കാലം പ്രമാണിച്ച് നിരവധി വസ്ത്രങ്ങള്‍ ഗോഡൗണില്‍ സൂക്ഷിച്ചിരുന്നു. നാശനഷ്ടത്തിന്റെ അളവ് കണക്കാക്കിയിട്ടില്ല.