കോഴിക്കോട് ഹോളി റെഡീമീര്‍ പള്ളിയില്‍ തീപിടുത്തം, മുഖ്യകവാടവും ഗ്രോട്ടും കത്തി നശിച്ചു

കോഴിക്കോട്: വെള്ളിമാടുകുന്ന് ഹോളി റെഡീമര്‍ പള്ളിയിലുണ്ടായ തീപിടുത്തത്തില്‍ പള്ളിയുടെ മുഖ്യകവാടവും ഗ്രോട്ടും കത്തി നശിച്ചു.

രാത്രി ഒമ്പതരയോടെയാണ് സംഭവം.

പള്ളിയുടെ പ്രര്‍ത്ഥനഹാളിന്റെ അടിഭഗത്തെ നിലയില്‍ നിന്നാണ് തീ ഉയര്‍ന്നത്. താഴത്തെ നിലയിലെ ഗ്ളാസുകളും വാതിലുകളും തീപിടുത്തില്‍ കത്തി നശിച്ചു. രാത്രി പത്തേകാലോടെ അഗ്നിശമനസേനയെത്തി തീ നിയന്ത്രണവിധയമാക്കി. തീ ഉയരുന്നത് കണ്ട് നാട്ടുകാരാണ് ഫയര്‍ ഫോഴ്സിനെ വിവരം അറിയിച്ചത്.

താഴത്തെ ഹാളില്‍ തീ പടര്‍ന്നതില്‍ സിസിടിവി ക്യാമറകളും കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തതിന് കാരണം ഷോര്‍ട്ട് സെര്‍ക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം.

Top