കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷന് സമീപം കാലിക്കറ്റ് നഴ്സിംഗ് ഹോമില്‍ തീപിടുത്തം.
വ്യാഴാഴ്ച രാവിലെ ഒമ്പത് മണിക്കാണ് തീ പിടുത്തമുണ്ടായത്. തീ പിടുത്തത്തില്‍ നാശ നഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല.
ബീച്ച് ഫയര്‍ സ്റ്റേഷനില്‍ നിന്നും രണ്ട് അഗ്നിശമന യൂണിറ്റുകള്‍ എത്തി ഉടന്‍ തന്നെ തീയണച്ചത് വലിയ അപകടം ഒഴിവാക്കി.
നഴ്സിംഗ് ഹോമിന്റെ പഴയ കെട്ടിടത്തിലെ ഹീറ്ററിനാണ് തീപിടിച്ചത്. ഹീറ്ററില്‍ നിന്നും പുക ഉയരുന്നത് കണ്ട ജീവനക്കാര്‍ ഉടന്‍ തന്നെ ഫയര്‍സ്റ്റേഷനില്‍ വിവരം അറിയിക്കുകയായിരുന്നു.