ലോസ്ആഞ്ചലസ്: അമേരിക്കയിലെ കലിഫോര്‍ണിയയിലെ റെഡ്ഡിംഗ് നഗരത്തില്‍ പടര്‍ന്ന കാട്ടുതീ വ്യാപിക്കുന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു.
48,000 ഏക്കര്‍ സ്ഥലം ഇതിനോടകം തന്നെ കത്തിനശിച്ചിട്ടുണ്ട്. അഞ്ഞൂറോളം കെട്ടിടങ്ങളും ആയിരത്തോളം ഭവനങ്ങളും തീയില്‍ വെണ്ണീറായി. രണ്ടു കുട്ടികള്‍ അടക്കം ആറ് പേരും കൊല്ലപ്പെട്ടു.
12,000 അഗ്‌നിശമന സേനാംഗങ്ങള്‍ വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് അണയ്ക്കാന്‍ ശ്രമിക്കുകയാണ്.
അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നേരത്തെ കലിഫോര്‍ണിയയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
ആഭ്യന്തര സുരക്ഷാ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്.
തിങ്കളാഴ്ച ആരംഭിച്ച കാട്ടുതീ ഇനിയും അണയ്ക്കാനാവാത്തത് ജനങ്ങളില്‍ ഭീതി പടര്‍ത്തിയിട്ടുണ്ട്.