അഹമ്മദാബാദ്: ഗുജറാത്തില്‍ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ അഗ്നിബാധയില്‍ ഒരാള്‍ മരിച്ചു.
അഞ്ച് അഗ്നിശമനസേനാംഗങ്ങള്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച നരോളില്‍ നാഫ്ത തിന്നര്‍ ഫാക്ടറിയിലായിരുന്നു അഗ്നിബാധയുണ്ടായത്. ഫാക്ടറി ഉടമ പോക്കര്‍ രാം ബിഷ്നോയി ആണ് മരിച്ചത്.
മുപ്പത് ഫയര്‍ എന്‍ജിനുകളുടെ ഏഴു മണിക്കൂറത്തെ ശ്രമഫലമായാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഇതിനു ശേഷം നടന്ന തെരച്ചിലിലാണ് ബിഷ്നോയിയുടെ മൃതദേഹം ലഭിച്ചത്. പൊള്ളലേറ്റ അഗ്നിശമന സേനാംഗങ്ങളെ എല്‍ജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.