ഏതന്‍സ്: ഗ്രീക്ക് തലസ്ഥാനമായ ഏതന്‍സിലെ പട്രാസിലുണ്ടായ വന്‍ അഗ്‌നിബാധയില്‍ മരിച്ചവരുടെ എണ്ണം 20 ആയി, 69 പേര്‍ക്ക് പൊള്ളലേറ്റു. സംഭവത്തിനു പിന്നാലെ വിവിധ രാജ്യങ്ങള്‍ സഹായ ഹസ്ഥവുമായെത്തിയിട്ടുണ്ടെന്ന് ഗ്രീക്ക് ഭരണകൂടം അറിയിച്ചു. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.
അഗ്‌നിബാധ സംബന്ധിച്ച വാര്‍ത്ത വന്നതിനു പിന്നാലെ ഗ്രീക്ക് പ്രധാനമന്ത്രി അലക്‌സി സിപ്രസ് തന്റെ വിദേശ പര്യടനം റദ്ദാക്കി. 300ലേറെ അഗ്‌നിശമനശേനാ യൂണിറ്റുകളും ആയിരത്തോളം ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവര്‍ത്തന രംഗത്തുള്ളതെന്നും സിപ്രസ് പറഞ്ഞു. തിങ്കളാഴ്ചയാണ് പ്ട്രാസില്‍ തീപടര്‍ന്നത്. തീപിടിത്തത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല.