കൊച്ചി: കളമശ്ശേരിയില്‍ കിന്‍ഫ്ര വ്യവസായ പാർക്കിൽ പ്രവർത്തിക്കുന്ന പെയിന്റ് ടിന്നര്‍ നിര്‍മാണ യൂണിറ്റില്‍ അഗ്നിബാധ.
ഇന്ന് രാവിലെ 9.30-യോടെ ആണ് ടി എ ജി കെമിക്കല്‍സിൽ തീ പിടിച്ചത്.
അഗ്നിബാധയിൽ ആളപായമില്ല. എന്നാൽ, രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ രണ്ട് ഫയര്‍മാന്മാര്‍ക്ക് പൊളളലേറ്റു.
ഫയര്‍ഫോഴ്‌സിന്റെ നാലു യൂണിറ്റുകള്‍ ഒന്നര മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ 10.30ഓടെയാണ് തീ കെടുത്തിയത്.
ഫയര്‍മാന്‍മാരായ ശരത്, മുകേഷ് എന്നിവര്‍ക്കാണ് കയ്യില്‍ പൊള്ളലേറ്റത്.
കറുത്ത പുക വന്‍തോതില്‍ ഉയരുന്നത് കണ്ട സമീപവാസികളാണ് വിവരം പോലീസിനേയും ഫയര്‍ ഫോഴ്‌സിനേയും അറിയിച്ചത്.
ഞായറാഴ്ച ആയതിനാല്‍ കമ്പനിയില്‍ തൊഴിലാളികൾ ഇല്ലാതിരുന്നത് വൻ അപകടം ഒഴിവാക്കി.
അഗ്നിബാധയെ തുടര്‍ന്ന് പരിസരത്തേക്ക് വ്യാപിച്ച കറുത്തപുക സമീപത്തെ മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും അസ്വസ്ഥത ഉണ്ടാക്കി.
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സുരക്ഷ പ്രശ്നങ്ങളുടെ പേരിൽ കമ്പനിക്ക് നേരെ പലപ്പോഴും പരാതികൾ ഉയര്‍ന്നുവന്നിട്ടുണ്ട്.