മുംബൈ: സെന്‍ട്രല്‍ മുംബൈയിലെ ബഹുനിലക്കെട്ടിടത്തില്‍ തീപിടിച്ച് നാല് പേര്‍ മരിച്ചു,16 പേര്‍ക്ക് പരിക്കേറ്റു.
മുംബൈ പരേലില്‍ ക്രിസ്റ്റല്‍ ടവര്‍ ബഹുനില പാര്‍പ്പിട സമുച്ചയത്തിന്റെ 12-ാം നിലയിലായിരുന്നു അഗ്‌നിബാധയുണ്ടായത്. ഇവിടെനിന്നും അഗ്‌നിശമനസേന ആളുകളെ ഒഴിപ്പിച്ചു.
രാവിലെ 8.32ഓടെയായിരുന്നു കെട്ടിടത്തിന്റെ 12-ാം നിലയില്‍ നിന്നും അഗ്‌നിപടര്‍ന്നതായി സന്ദേശമെത്തിയത്. വളരെ പെട്ടന്ന് അഗ്‌നി പടര്‍ന്നതിനെ തുടര്‍ന്ന് നിരവധിയാളുകള്‍ സ്റ്റെയര്‍കേസിലും മറ്റുമായി കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇരുപതുപേരാണ് അപകടത്തില്‍പെട്ടത്. ഇതില്‍ 16 പേര്‍ രോഗികളായിരുന്നു.