മാനില: ഫിലിപ്പീന്‍സിലെ ദെബൗ നഗരത്തിലെ ഷോപ്പിംഗ് മാളില്‍ തീപ്പിടിത്തം.
37 പേര് മരിച്ചതായി വൈസ് മേയര്‍ പുറത്തു വിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ശനിയാഴ്ച രാവിലെയോടെയാണ് മാളിന്റെ നാലാം നിലയില്‍ നിന്ന് തീപടര്‍ന്നത്. ഇതേ തുടര്‍ന്ന് നിരവധി ആളുകള്‍ മാളില്‍ പുറത്തിറങ്ങാനാകാതെ പെട്ടുപോകുകയായിരുന്നു.
ഏറ്റവും മുകളിലെ നിലയിലുള്ള കോള്‍ സെന്ററിലാണ് കൂടുതല്‍ ആളുകള്‍ കുടുങ്ങി കിടക്കുന്നതെന്ന് റാല്‍ഫ് കനോയി അറിയിച്ചു. തീ അണക്കാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
മരിച്ചവര്‍ക്ക് പുറമെ നിരവധി ആളുകള്‍ കോള്‍ സെന്ററിനുള്ളില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് കരുതുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥന് റാള്‍ഫ് കാനോയി അറിയിച്ചു.
രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.