Fire in private hospital trissur

തൃശൂര്‍: നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ അഗ്‌നിബാധ. സണ്‍ ആശുപത്രിയിലാണ് പുലര്‍ച്ചെ ഒന്നരയോടെ തീപ്പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്‌സും പൊലീസുമെത്തി തീ നിയന്ത്രണ വിധേയമാക്കിയതോടെ വന്‍ ദുരന്തം ഒഴിവായി.

അഗ്‌നിബാധയെത്തുടര്‍ന്നു ആശുപത്രിയിലുണ്ടായിരുന്ന മുഴുവന്‍ രോഗികളെയും ഒഴിപ്പിച്ചു. 130ല്‍ കൂടുതല്‍ രോഗികളെയാണ് നഗരത്തിലെ മറ്റു ആശുപത്രികളിലേക്കു മാറ്റിയത്.

വെന്റിലേറ്റര്‍, ഐസിയു ഉള്‍പ്പെടെ ഗുരുതരാവസ്ഥയില്‍ കഴിഞ്ഞ 30ല്‍ കൂടുതല്‍ രോഗികളെയും മാറ്റിയിട്ടുണ്ട്. ആശുപത്രിയുടെ ഒന്നാം നിലയില്‍ ഇ വേസ്റ്റ് സൂക്ഷിച്ച മുറിയിലാണ് ആദ്യം തീ കണ്ടത്. പിന്നീട് ഇതു മറ്റിടങ്ങളിലേക്കു വ്യാപിക്കുകയായിരുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്‌നിബാധയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.

Top