ദമാം: സൗദിയിലെ പ്രമുഖ സിമന്റ് ഫാക്ടറിയില്‍ തീപിടുത്തം. ഈസ്റ്റേണ്‍ പ്രൊവിന്‍സ് സിമന്റ് ഫാക്ടറിയിലെ പ്ലാന്റില്‍ പ്രവര്‍ത്തനം നടക്കുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായത്. അഗ്നിശമന സേനയുടെ സമയോചിതമായ ഇടപെടല്‍ കാരണം തീ നിയന്ത്രണ വിധേയമായി. അല്‍അഹ്‌സ സിവില്‍ ഡിഫന്‍സ് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടന്നത്.
തീപിടുത്തത്തില്‍ ആര്‍ക്കും പരിക്കേറ്റതായി വിവരമില്ലെന്ന് കിഴക്കന്‍ പ്രവിശ്യ സിവില്‍ ഡിഫന്‍സ് ഔദ്യോദിക വക്താവ് അബ്ദുല്‍ ഹാദി അല്‍ശഹ്‌റാനി അറിയിച്ചു. അഗ്നിബാധയുണ്ടായതിന്റെ കാരണം അന്വേഷിച്ചുവരികയാണ്.