തൃശൂര്‍: കലക്ടറേറ്റിന്റെ ഒന്നാം നിലയിലെ ഇലക്ഷന്‍ പ്രോഗ്രാമിങ് മുറി കത്തി നശിച്ചു. പുലര്‍ച്ചെ മൂന്നിനാണ് സംഭവം. കംപ്യൂട്ടറുകളും ഫോട്ടോസ്റ്റാറ്റ് മെഷീനുകളും അഗ്‌നിക്കിരയായി. രേഖകള്‍ നശിച്ചിട്ടുണ്ടോയെന്ന വിവരം പരിശോധിച്ച് വരികയാണ്.
കലക്ടറുടെ ചേംബര്‍ പ്രവര്‍ത്തിക്കുന്ന ഒന്നാം നിലയിലാണ് ഈ മുറി. കലക്ടറേറ്റ് കെട്ടിടത്തില്‍ താഴത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന ട്രഷറിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരാണ് പുക ഉയരുന്നതു കണ്ടത്.
കൂടുതല്‍ പൊലീസും അഗ്‌നിരക്ഷാസേനയും സ്ഥലത്തെത്തി തീയണച്ചു. മുറിയിലെ എസിയില്‍ നിന്നുണ്ടായ ഷോര്‍ട് സര്‍ക്യൂട്ടാണു കാരണമെന്നു കരുതുന്നതായി ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍ സിങ് അറിയിച്ചു.