തിരുവനന്തപുരം: തിരുവനന്തപുരത്ത് വന്‍ തീപിടിത്തം. പി.ആര്.എസ് ആശുപത്രിക്ക് സമീപം ആക്രിക്കടയിലെ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ആശുപത്രിക്ക് 50 മീറ്റര്‍ മാത്രം അകലെയാണ് തീപിടിത്തമുണ്ടായത്. ആശുപത്രി നിലവില്‍ സുരക്ഷിതമാണ്. സമീപം നിരവധി വീടുകളുണ്ട് എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഈ വീടുകളിലേക്ക് ആളിപ്പടരുകയാണ്. ആളുകളെ വീടുകളില്‍ നിന്ന് ഉടന്‍ മാറ്റിയതിനാല്‍ ആളപായമില്ല.
ഫയര്‍ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്. ഒരു പൊട്ടിത്തെറി ശബ്ദം കേട്ടെന്ന് നാട്ടുകാര്‍ പറയുന്നു. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല.