ചണ്ഡീഗഡ്: ഹരിയാന സിവില്‍ സെക്രട്ടറിയേറ്റില്‍ തീപിടിത്തം. വ്യാഴാഴ്ച രാവിലെയാണ് തീപിടുത്തം ഉണ്ടായത്. സെക്രട്ടേറിയേറ്റിന്റെ ഒന്നാം നിലയിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
ആളപായമില്ലെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമനസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടുത്തം ഉണ്ടാകാനുള്ള കാരണം ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് ആധികൃതര്‍ അറിയിച്ചു.