മണിപ്പൂർ: വിദ്യാർത്ഥികൾക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ച് സ്‌കൂളിന് തീയിട്ടു. മണിപ്പൂരിലെ കാക്ചിങ്ങിലാണ് സംഭവം നടന്നത്. സെൻറ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂളിനാണ് തീയിട്ടത്.
പത്തോളം ക്ലാസ് മുറികളും പ്രധാനപ്പെട്ട നിരവധി രേഖകളും കത്തി നശിച്ചതായി സ്‌കൂൾ അധികൃതർ പറഞ്ഞു.
സാമൂഹ്യമാധ്യമങ്ങൾ വഴി അധ്യാപികയെയും സ്‌കൂളിനെയും അപകീർത്തിപ്പെടുത്താൻ ശ്രമിച്ച ആറു വിദ്യാർത്ഥികളെ പുറത്താക്കിയിരുന്നു. ഈ നടപടിയിൽ ചില വിദ്യാർത്ഥികൾക്ക് എതിർപ്പുണ്ടായിരുന്നുവെന്നും അവരാണ് അക്രമത്തിന് പിന്നിലെന്ന് സംശയിക്കുന്നതായും മന്ത്രി ലെറ്റ്പാവോ ഹയോകിപ് വ്യക്തമാക്കി.