തിരുവനന്തപുരം : പ്രളയദുരന്തത്തില്‍ നിന്ന് കരകയറുന്ന സംസ്ഥാനത്തിന് വലിയ വെല്ലുവിളിയാണ് വീട് നന്നാക്കുന്നതും കുടി വെള്ളവിതരണവും. എന്നാല്‍ ഇതിന് ആശ്വാസവുമായി എത്തിയിരിക്കുകയാണ് ഫയര്‍ ഫോഴ്‌സ്. കുടിവെള്ള വിതരണത്തിന് ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ജല അതോററ്റിക്കു വിട്ടു നല്‍കാന്‍ അഗ്‌നിശമന മേധാവി എ ഹേമചന്ദ്രന്‍ ഉത്തരവിട്ടു.
വീടുകള്‍ വൃത്തിയാക്കാനും ഫയര്‍ യൂണിറ്റുകള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഇന്ന് മുതല്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങാനാണ് നിര്‍ദ്ദേശം. സംസ്ഥാനത്ത് ഉടനീളം ശുചീകരണത്തിന് ഇറങ്ങിയിരിക്കുകയാണ് അഗ്‌നിസുരക്ഷാസേനാംഗങ്ങള്‍.
വെള്ളം പമ്പ് ചെയ്തും ചെളി കളഞ്ഞുമാണ് അഗ്‌നിസുരക്ഷാസേനാംഗങ്ങള്‍ ശുചീകരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. കൊച്ചിയില്‍ സിറ്റി അസിസ്റ്റന്റ് കമ്മീഷ്ണറുടെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ശുചീകരണം നടത്തി.