പാലക്കാട്: അമ്പലപ്പാറയിലെ കോഴിവേസ്റ്റ് ഫാക്ടറിയിലുണ്ടായ തീ പിടുത്തത്തില്‍ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റതിന് മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ക്ക് സ്ഥലംമാറ്റം. തീ അണയ്ക്കുന്ന സമയം ജീവനക്കാര്‍ ഫയര്‍ സ്യൂട്ട് ഉപയോഗിക്കാതിരുന്നതിനാണ് നടപടി. തീ പിടുത്തം ഉണ്ടായാല്‍ ജീവനക്കാരെ നിര്‍ബന്ധമായും ഫയര്‍ സ്യൂട്ട് ധരിപ്പിക്കണമെന്ന് റീജിയണല്‍, ജില്ലാ ഫയര്‍ ഓഫീസര്‍മാര്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് മണ്ണാര്‍ക്കാട് സ്‌റ്റേഷന്‍ ഓഫീസര്‍ പാലിച്ചില്ലെന്ന് കണ്ടെത്തി.
ഇടുക്കി പീരുമേടിലേക്കാണ് സ്‌റ്റേഷന്‍ ഓഫീസറെ സ്ഥലം മാറ്റിയത്. സ്‌റ്റേഷനിലെ മറ്റ് ജീവനക്കാര്‍ക്ക് താക്കീത് നല്‍കിയതായും ജില്ലാ ഫയര്‍ ഓഫീസര്‍ അറിയിച്ചു. തീ അണയ്ക്കുന്നതിനിടെ 5 ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ക്ക് പൊള്ളലേറ്റിരുന്നു.