വെഞ്ഞാറമൂട്ടില്‍ രോഗിയുമായി പോയ ആംബുലന്‍സിന് തീ പിടിച്ചു

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ രോഗിയുമായി പോയ ആംബുലന്‍സിന് തീ പിടിച്ചു. വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് രോഗിയുമായി പോയ ആംബുലന്‍സിനാണ് തീപിടിച്ചത്. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷന് സമീപം ഉച്ചയ്ക്ക് 12:15ഓടെയാണ് സംഭവം.

ആംബുലന്‍സില്‍ ഉണ്ടായിരുന്ന രോഗിയെയും ഡ്രൈവറെയും മറ്റുള്ളവരെയും ഉടന്‍ തന്നെ പുറത്തിറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാം തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.വെഞ്ഞാറമൂട് അഗ്‌നിശമന സ്റ്റേഷനില്‍ നിന്നെത്തിയ ഉദ്യോഗസ്ഥരാണ് തീയണച്ചത്.

ആംബുലന്‍സിന് തീപിടിച്ചതിനെ തുടര്‍ന്ന് എംസി റോഡില്‍ അല്‍പനേരം ഗതാഗതതടസമുണ്ടായി. വെഞ്ഞാറമൂട് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രിച്ചത്.

Top