തിരുവനന്തപുരം: സംസ്ഥാനത്ത് വെടിക്കെട്ടുകള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള തീരുമാനവുമായി കരാറുകാര്‍.
വെടിക്കെട്ടു നടത്തിപ്പിനു കൃത്യമായ മാനദണ്ഡം നടപ്പിലാക്കണമെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും കരാറുകാര്‍ ആവശ്യപ്പെട്ടു.
നേരത്തെ, തൃശൂര്‍ പൂരം കമ്മിറ്റിക്കാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതേത്തുടര്‍ന്നാണ് കരാറുകാര്‍ നിലപാട് കര്‍ശനമാക്കിയത്.