കോവിഡ് വ്യാപനം തളർത്തി പടക്ക വ്യാപരം

ണ്ണൂർ ; കോവിഡ് വ്യാപനത്തെ തുടർന്ന് മറ്റെല്ലാ മേഖലകളും പോലെ പടക്ക നിർമാണ ശാലകളും നേരിടുന്നത് വലിയ പ്രതിസന്ധിയാണ്. നിർമാണ സാമഗ്രികൾ നശിച്ചു തുടങ്ങിയിരിക്കുന്നു. നീലേശ്വരം, പയ്യന്നൂർ, തളിപറമ്പ് എന്നിവിടങ്ങളിലായി മൂന്നു പടക്കനിർമാണ ശാലകളാണ് കണ്ണൂർ, കാസർകോട് ജില്ലകളിലായുള്ളത്. പ്രവർത്തനം നിലച്ചതോടെ നേരിട്ടും പരോക്ഷമായും തൊഴിലെടുത്തിരുന്ന നൂറ് കണക്കിനാളുകളുടെ ജീവിതവും വഴിമുട്ടിയിരിക്കുകയാണ്.

ശിവകാശിയിൽ നിന്നുള്ള പൂക്കുറ്റിയടക്കമുള്ള പടക്കങ്ങൾ ക്ഷേത്രങ്ങൾക്ക് എത്തിച്ചു നൽകുന്നതും ഇവരാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളാണ് പടക്കങ്ങളുടെ സീസൺ. ദീപാവലി കാലഘട്ടവും പടക്ക കച്ചവടത്തിന്റെ പ്രധാന കാലഘടമായിരുന്നു. എന്നാൽ ഇന്ന് എല്ലാം നിലച്ച അവസ്ഥയിലാണ്.

Top