ഫെയിം രണ്ടാംഘട്ടം: വൈദ്യത വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് ഏപ്രില്‍ ഒന്ന് മുതല്‍

വൈദ്യത വാഹനങ്ങള്‍ ഏപ്രില്‍ ഒന്ന് മുതല്‍ സര്‍ക്കാരില്‍ നിന്നും പെര്‍മിറ്റ് എടുക്കണം.ത്രീ വീലേഴ്‌സും ഫോര്‍ വീലേഴ്‌സും നിര്‍മ്മിക്കുന്ന കമ്പനികളാണ് പെര്‍മിറ്റ് എടുക്കേണ്ടത്. വൈദ്യുത വാഹന വില്‍പ്പന പ്രോത്സാഹിപ്പിക്കാനുള്ള ഫെയിം (ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ചറിങ് ഓഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ്) രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പെര്‍മിറ്റ് നല്‍കുന്നത്.

10 ലക്ഷം ഇരുചക്രവാഹനങ്ങള്‍, 5 ലക്ഷം മുച്ചക്ര വാഹനങ്ങള്‍, 55000 ഫോര്‍വീലറുകള്‍, 7000 ബസുകള്‍ എന്നിവയെ ഫെയിം2 സപ്പോര്‍ട്ട് ചെയ്യും. രണ്ടാം ഘട്ട പദ്ധതി മൂന്ന് വര്‍ഷമായാണ്‌ സാധ്യമാക്കുന്നത്. 2015 ഏപ്രില്‍ ഒന്നിനാണ് ഫെയിം ഒന്ന് നിലവില്‍ കൊണ്ടുവന്നത്.895 കോടി രൂപ ചെലവിലായിരുന്നു ആദ്യഘട്ടം സാധ്യമാക്കിയത്. ഇതിന്റെ വിപുലീകരിച്ച രൂപമാണ് ഫെയിം രണ്ട്.

ഫെയിം പദ്ധതിയില്‍ ഉള്‍പ്പെടുന്ന മൂന്നു ചക്രവും നാലു ചക്രവുമുള്ള വാഹനങ്ങള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ സ്വകാര്യ ആവിശത്തിന് ഉപയോഗിക്കുന്നില്ലെന്ന് ഡീലര്‍മാര്‍ ഉറപ്പാക്കണം. എന്നാല്‍ ഇരുചക്ര വാഹനങ്ങള്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാം. ഇതിന്റെ ഗുണം ലഭിക്കുന്നത് ലിഥിയം അയേണ്‍ ബാറ്ററികളും മറ്റ് പുത്തന്‍ സാങ്കേതിക വിദ്യയിലുള്ള ബാറ്ററികളും ഘടിപ്പിച്ച വാഹനങ്ങള്‍ക്കായിരിക്കും.

ഫെയിം പദ്ധതി ചാര്‍ജിങ് സംവിധാനം ഒരുക്കാനാവശ്യമായ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സ്ഥാപിക്കാനും സഹായം നല്‍കും. 2700 ചാര്‍ജിങ് സ്റ്റേഷനുകളാണ് ഈ പദ്ധതിയിലൂടെ സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്നത്.

Top