ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് ‘പ്രോലോഗ്’ എന്ന് പേരിട്ട് ഹോണ്ട

ദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പേരിട്ട് ജാപ്പനീസ് വാഹന നിർമാതാക്കളായ ഹോണ്ട. വൈദ്യുത ഭാവിയിലേക്ക് ചേക്കേറുന്ന വിപണിയുടെ ശ്രദ്ധാകേന്ദ്രത്തിലേക്കാണ് പുതിയ വാഹനവുമായി ബ്രാൻഡ് എത്തുന്നത്. ആദ്യ ഓൾ-ഇലക്‌ട്രിക് എസ്‌യുവിക്ക് പ്രോലോ‌ഗ് എന്നാണ് ഹോണ്ട പേരിട്ടിരിക്കുന്നത്. ഇത് 2024-ൽ വടക്കേ അമേരിക്കയിലാകും ആദ്യം വിൽപ്പനയ്‌ക്കെത്തുക.

ഇവിടെ എസ്‌യുവികൾക്ക് മുൻഗണന നൽകുന്നത് പരമാവധി പ്രയോജനപ്പെടുത്തുകയാണ് ഹോണ്ടയുടെ ആത്യന്തിക ലക്ഷ്യവും. അതേസമയം ഇലക്ട്രിക് വാഹനങ്ങൾ ഇപ്പോൾ ആസ്വദിക്കുന്ന ആനുകൂല്യങ്ങൾ കമ്പനി പ്രയോജനപ്പെടുത്തുകയും ചെയ്യും. ‘പ്രോലോഗ്’ എന്ന പേര് ഹോണ്ടയെ സംബന്ധിച്ചിടത്തോളം ഒരു പുതിയ വൈദ്യുതീകൃത യുഗത്തിന്റെ തുടക്കത്തെയാണ് സൂചിപ്പിക്കുന്നതും എന്ന കാര്യവും ശ്രദ്ധേയമാണ്.

Top