first-budget-lDF-governemt-statement-thomas-issac

തിരുവനന്തപുരം: ഇടതു സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ നികുതി നിരക്കുകള്‍ ഉയര്‍ത്തില്ലെന്ന് ധനമന്ത്രി ഡോ തോമസ് ഐസക്. എന്നാല്‍ കഴിഞ്ഞ സര്‍ക്കാര്‍ നികുതി മേഖലയില്‍ നല്‍കിയ ചില ഇളവുകള്‍ പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നികുതി പിരിവ് ഊര്‍ജ്ജിതമാക്കി പണം കണ്ടെത്തുമെന്നാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.

കടുത്ത സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കിയ ധവളപത്രത്തിനു പിന്നാലെ എത്തുന്ന ബജറ്റില്‍ ജനങ്ങള്‍ക്കു മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കില്ല എന്ന ഉറപ്പാണ് ധനമന്ത്രി നല്‍കുന്നത്. വാറ്റ് നികുതി നിരക്ക് ഉയര്‍ത്തില്ല. സെസും അടിച്ചേല്‍പ്പിക്കില്ലെന്നും തോമസ് ഐസക് വ്യക്തമാക്കി.

എന്നാല്‍ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്തെ ചില ഇളവുകള്‍ പുനപരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വന്‍കിടക്കാര്‍ക്ക് അനുവദിച്ച നികുതി ഇളവുകളാകും ഭേദഗതി ചെയ്യുക. രജിസ്‌ട്രേഷന്‍മേഖലയില്‍ഉള്‍പ്പെടെ നിലനില്‍ക്കുന്ന അശാസ്ത്രീയത ധനമന്ത്രി തന്നെ ചൂണ്ടിക്കാട്ടിയിരുന്നു.

Top