ബഹിരാകാശത്തെ ആദ്യ സിനിമ; അമേരിക്കക്ക് റഷ്യന്‍ ‘ചലഞ്ച്’, നടിയും സംവിധായകനും അന്താരാഷ്ട്ര നിലയത്തിലെത്തി

ഹിരാകാശത്തെ ആദ്യത്തെ മുഴുനീള സിനിമയായ ‘ദി ചലഞ്ച്’ നിര്‍മ്മിക്കാന്‍ റഷ്യന്‍ നടിയും ചലച്ചിത്ര സംവിധായകനും അന്താരാഷ്ട്ര ബഹിരാകാശ നിലയ[ഐ.എസ്. എസ് ]ത്തിലെത്തി. നടി യൂലിയ പെരെസില്‍ഡും (37) സംവിധായകന്‍ ക്ലിം ഷിപെങ്കോയും (38) ചൊവ്വാഴ്ച ഇന്ത്യന്‍ സമയം വൈകീട്ട് 5.52 നാണവിടെ ഇറങ്ങിയത്. നാസയും സ്പേസ് എക്സും ചേര്‍ന്ന് പ്രഖ്യാപിച്ച ടോം ക്രൂസിന്റെ ഹോളിവുഡ് പ്രോജക്ടിനെക്കാള്‍ മുന്നേ ചിത്രം എടുക്കാനാണ് റഷ്യന്‍ സംഘം ഒരുങ്ങുന്നത്.

എംഎസ് -19 ബഹിരാകാശകപ്പലില്‍ യാത്ര ചെയ്താണ് 12 ദിവസത്തെ ദൗത്യത്തിനായി സംഘം എത്തിയത്. ഒരു ബഹിരാകാശയാത്രികനെ രക്ഷിക്കാന്‍ ഐഎസ്എസിലേക്ക് അയച്ച ഒരു വനിതാ സര്‍ജനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ ഇതിവൃത്തം .

വിജയിച്ചാല്‍, ദൗത്യം റഷ്യയുടെ ചരിത്ര നേട്ടങ്ങളുടെ പട്ടികയില്‍ ഇടം നേടും. ബഹിരാകാശത്തെ ആദ്യഉപഗ്രഹം [ സ്പുട്നിക്],ആദ്യ മൃഗം[ലൈക്ക എന്ന നായ ,ആദ്യ ആള്‍[യൂറി ഗഗാറിനന്‍,ആദ്യ വനിത[വാലന്റീന തെരഷ്‌കോവ ]ഇവയെല്ലാം സോവിയറ്റ് യൂണിയന്റെ റെക്കോര്‍ഡുകള്‍ ആണ്.

ആ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍, റഷ്യ നവീകരിക്കാന്‍ പാടുപെടുകയാണ്. ക്രെംലിന്‍ ഇപ്പൊ സൈനിക ചെലവുകള്‍ക്കാണ് നല്‍കുന്നത് .രാജ്യത്തെ ബഹിരാകാശ ഏജന്‍സി ഇപ്പോഴും സോവിയറ്റ് യൂണിയന്‍ രൂപകല്‍പ്പന ചെയ്ത സാങ്കേതികവിദ്യയെയാണ് ആശ്രയിക്കുന്നത്. അഴിമതിയും വിക്ഷേപണ തകരാറുകളും ഏറി വരുന്നു. ചൈന ഇതിനിടെ ശ്രദ്ധേയമായ വളര്‍ച്ചയും കൈവരിച്ചു.

 

Top