ട്വന്റി-20യില്‍ 7000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍; കൊഹ്‌ലിയ്ക്ക്‌ വീണ്ടും റെക്കോര്‍ഡ്

virat-kohli

രാജ്‌കോട്ട് : ന്യൂസിലന്‍ഡിനെതിരായ രണ്ടാം ട്വന്റി20 മത്സരത്തില്‍ ഇന്ത്യയ്ക്ക്‌ വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലി മറ്റൊരു റെക്കോര്‍ഡ് നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്.

ട്വന്റി-20യില്‍ 7000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡാണ് കൊഹ്‌ലി സ്വന്തമാക്കിയിരിക്കുന്നത്.

212 മത്സരങ്ങളില്‍ നിന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

192 മത്സരങ്ങളില്‍ 7000 പിന്നിട്ട ക്രിസ് ഗെയ്ല്‍ ആണ് കൊഹ്‌ലിയേക്കാള്‍ വേഗത്തില്‍ ഈ നേട്ടം കൈവരിച്ച മറ്റൊരു താരം.

ഗെയിലിനും കൊഹ്‌ലിക്കും പുറമെ മക്കല്ലം, പൊള്ളാര്‍ഡ്, വാര്‍ണര്‍, ബ്രാഡ് ഹോഡ്ജ്, ഡ്വയിന്‍ സ്മിത്ത്, ഷൊയൈബ് മാലിക്ക് എന്നിവരാണ് ട്വന്റി20യില്‍ 7000 റണ്‍സ് പിന്നിട്ട മറ്റ് താരങ്ങള്‍.

Top