ന്യൂഡല്‍ഹി: കൊറോണ വൈറസിനെതിരായ പോരാട്ടത്തില്‍ പങ്കാളിയായി പ്രഥമവനിത സവിത കോവിന്ദ്. അഭയ കേന്ദ്രങ്ങളിലേക്കുള്ള മാസ്‌കുകള്‍ തുന്നിയാണ് സവിത കോവിന്ദും പോരാട്ടത്തില്‍ പങ്കാളിയായത്. പ്രസിഡന്റ് എസ്റ്റേറ്റിലെ ശക്തിഹാട്ടില്‍ വെച്ചാണ് സവിത മാസ്‌കുകള്‍ തുന്നിയത്.
ശക്തി ഹാട്ടില്‍ തയ്യാറാക്കുന്ന മാസ്‌കുകള്‍ ഡല്‍ഹി അര്‍ബന്‍ ഷെല്‍ട്ടര്‍ ഇംപ്രൂവ്‌മെന്റ് ബോര്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അഭയകേന്ദ്രങ്ങളിലാണ് വിതരണം ചെയ്യുന്നത്.