കേരളത്തില്‍ 12 സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ആദ്യപട്ടിക;സുരേഷ് ഗോപി തൃശൂരില്‍; ആറ്റിങ്ങലില്‍ വി മുരളീധരന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. ന്യൂഡല്‍ഹിയിലെ പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പട്ടിക പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്ക് ശേഷമാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം.

കേരളത്തിലെ പന്ത്രണ്ട് സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

തിരുവനന്തപുരം- രാജീവ് ചന്ദ്രശേഖര്‍

ആറ്റിങ്ങല്‍ -വി മുരളീധരന്‍

പാലക്കാട് -സി കൃഷ്ണകുമാര്‍

തൃശൂര്‍ -സുരേഷ് ഗോപി

കോഴിക്കോട് -എംടി രമേശ്

പത്തനംതിട്ട -അനില്‍ ആന്‍റണി

കാസര്‍കോട് -എംഎല്‍ അശ്വിനി

കണ്ണൂര്‍ -സി രഘുനാഥ്

വടകര- പ്രഫുല്‍ കൃഷ്ണ

ആലപ്പുഴ -ശോഭ സുരേന്ദ്രന്‍

ആന്ധ്രാപ്രദേശ്, പഞ്ചാബ്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ സ്ഥാനാര്‍ഥികളെ സഖ്യകക്ഷികളുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കുശേഷം മാത്രമേ പ്രഖ്യാപിക്കുകയുള്ളൂ. മാര്‍ച്ച് 10നു മുമ്പായി 50% സ്ഥാനാര്‍ഥികളെയും പ്രഖ്യാപിക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. 2019ലും ഇതേ തന്ത്രമാണ് ബിജെപി പയറ്റിയത്. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിനു മുമ്പ് 164 സ്ഥാനാര്‍ഥികളെയാണ് അന്നു പ്രഖ്യാപിച്ചത്.

Top