ജെപി ദത്ത ഒരുക്കുന്ന പുതിയ ചിത്രം ‘പള്‍ട്ടണ്‍’ന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. ദാബാംഗ്’ താരം സോനു സൂഡ്, സനം തെരി കസമിലെ നായകന്‍ ഹര്‍ഷ് വര്‍ദ്ധന്‍ റാണെ, ഷൂട്ട്ഔട്ട് അറ്റ് വാഡല സ്റ്റാര്‍ സിദ്ധാന്ത് കപൂര്‍, ലൗ സിന്‍ഹ, പ്രശസ്ത ടെലിവിഷന്‍ അവതാരകന്‍ ഗുര്‍മീത് ചൗധരി എന്നിവരുടെ ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തുവിട്ടത്.
1967ല്‍ സിക്കിം അതിര്‍ത്തിയില്‍ നടന്ന നാത് ല സൈനിക സംഘര്‍ഷമാണ് ഇതിവൃത്തം. ചൈനീസ് നുഴഞ്ഞുകയറ്റത്തെ തടയാന്‍ ശക്തമായ പോരാടുന്ന ഇന്ത്യന്‍ സൈന്യത്തിന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. സീ സ്റ്റുഡിയോസിന്റെ ബാനറില്‍ ജെ.പി. ദത്ത ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രം സെപ്തംബര്‍ ഏഴിന് തീയേറ്ററുകളിലെത്തും.
പന്ത്രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജെപി ദത്ത പള്‍ട്ടണുമായി എത്തുന്നത്. ‘ബോര്‍ഡര്‍’, ‘എല്‍ഒസി കാര്‍ഗില്‍’, ‘റെഫ്യൂജി’ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത സംവിധായകനാണ് ജെപി ദത്ത.