കേപ്ടൗണ്‍: ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാറ്റി വച്ചു.ദക്ഷിണഫ്രിക്കന്‍ താരത്തിന് കോവിഡ് 19 സ്ഥിരീകരിച്ചിതിനെത്തുടര്ന്നാണ് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരം മാറ്റി വച്ചത്. കളിക്കാരുടെയും മാച്ച് ഒഫീഷ്യല്സിന്റെയുമെല്ലാം താല്പര്യം മുന്‍നിര്‍ത്തി മത്സരം മാറ്റിവെക്കുകയാണെന്ന് ക്രിക്കറ്റ് സൗത്താഫ്രിക്ക ട്വിറ്ററില്‍ അറിയിച്ചു.
ഇന്ന് നടക്കേണ്ടിയിരുന്ന മത്സരം ഞായറാഴ്ചയിലേക്കാണ് മാറ്റിയത്.മത്സരത്തില്‍ കളിക്കാനായി ടീം അംഗങ്ങള്‍ ഹോട്ടലില്‍ നിന്ന് സ്റ്റേഡിയത്തില്‍ എത്തിയശേഷമാണ് അവസാന മണിക്കൂറില്‍ മത്സരം മാറ്റിയത്. ഇന്ന് നടക്കേണ്ട മത്സരത്തിന് മുന്നോടിയായി ഇന്നലെ നടത്തിയ പരിശോധനയിലാണ് ദക്ഷിണാഫ്രിക്കന്‍ കളിക്കാരന് കോവിഡ് സ്ഥിരീകരിച്ചത്.