മോട്ടോറോള മൊബിലിറ്റി ദക്ഷിണേന്ത്യയിലെ ആദ്യ മോട്ടോ ഹബ്ബ് ചെന്നൈയില്‍ ആരംഭിക്കുന്നു.
രാജ്യത്ത് തുടങ്ങുന്ന പതിനേഴാമത്തെ മോട്ടോ ഹബ്ബ് ആണ് വിജയ ഫോറം മാളില്‍ സ്ഥാപിക്കുന്നത്.
രാജ്യത്ത് ഇതിന് മുമ്പ് ആരംഭിച്ച എല്ലാ മോട്ടോ ഹബ്ബുകളും വിജയകരമായിരുന്നുവെന്ന് മോട്ടോറോള മൊബിലിറ്റി ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സുധിന്‍ മാത്തുര്‍ വ്യക്തമാക്കി.
കൊല്‍ക്കത്തയില്‍ അടുത്തിടെയാണ് മോട്ടോഹബ്ബ് ആരംഭിച്ചത്. മോട്ടോയുടെ ഓണ്‍ലൈന്‍ എക്‌സ്‌ക്ലൂസീവ് സ്മാര്‍ട്ട്ഫോണുകളടക്കം എല്ലാ ഉല്‍പ്പന്നങ്ങളും മോട്ടോ ഹബ്ബില്‍ ലഭ്യമാകും.
മോട്ടോറോള ഉപയോക്താക്കള്‍ ഏറെയുള്ള രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ ഒന്നാണ് ചെന്നൈ. വിപണി സാധ്യത മുന്നില്‍ കണ്ടാണ് കമ്പനി പുതിയ മോട്ടോ ഹബ്ബ് തുറക്കുന്നത്.