ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനം; ഇന്ത്യ നൂറ് കടന്നു

പുണെ: ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റില്‍ കരുത്തോടെ, കരുതലോടെ മുന്നേറുകയാണ് ആതിഥേയരായ ഇന്ത്യ. ഇരുപത്തിനാലാം ഓവറില്‍ തന്നെ ടീം സ്‌കോര്‍ 100 റണ്‍സ് പിന്നിട്ടുകഴിഞ്ഞു. 51 റണ്‍സോടെ ധവാനും 28 റണ്‍സോടെ ക്യാപ്റ്റന്‍ കോലിയുമാണ് സ്‌കോര്‍ മുന്നോട്ടു ചലിപ്പിക്കുന്നത്.

റാഷിദിനെ ഒന്നാന്തരമൊരു സിക്‌സര്‍ പായിച്ചാണ് ധവാന്‍ അര്‍ധസെഞ്ചുറി ആഘോഷിച്ചത്. പതിനഞ്ച് ഓവര്‍ വിക്കറ്റ് നഷ്ടപ്പെടാതെ പിടിച്ചുനിന്ന ഇന്ത്യയ്ക്ക് പതിനാറാം ഓവറിന്റെ ആദ്യ പന്തില്‍ തന്നെയാണ് ഓപ്പണര്‍ രോഹിത് ശര്‍മയെ നഷ്ടമായത്.

42 പന്തില്‍ നിന്ന് 28 റണ്‍സെടുത്ത രോഹിത് സ്റ്റോക്‌സിന്റെ പന്തില്‍ ബട്‌ലര്‍ പിടിച്ചു പുറത്താകുമ്പോള്‍ 64 റണ്‍സില്‍ നില്‍ക്കുകയായിരുന്നു ഇന്ത്യ. 34 റണ്‍സാണ് അതുവരെ ഓപ്പണിങ് പങ്കാളി ധവാന്‍ നേടിയത്. ടോസ് നേടി ഇംഗ്ലീഷ് നായകന്‍ മോര്‍ഗന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. രോഹിത് ശര്‍മയും ശിഖര്‍ ധവാനുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്.

 

Top